SEARCH


Vellur Kurikkal Theyyam - വെള്ളൂർ കുരിക്കൾ തെയ്യം

Vellur Kurikkal Theyyam - വെള്ളൂർ കുരിക്കൾ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vellur Kurikkal Theyyam - വെള്ളൂർ കുരിക്കൾ തെയ്യം

തീയ്യസമുദാത്തിൻ്റെ വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി കാവുമായി ബന്ധപ്പെട്ടാണ് വെള്ളൂക്കുരിക്കളുടെ പിറവി. കാവിലെ ആചാരക്കാരനും മഹാഭക്തനുമായ മാലോപ്പാടിക്കാരണവർക്ക് ഒരേയൊരു മകളേയുള്ളു കുഞ്ഞിമോൾ. മാലോപ്പാടി വയൽപ്പണിക്ക് പോകുമ്പോൾ കുഞ്ഞുമോൾ ഉറങ്ങുകയായിരുന്നു തിരിച്ചു വന്നപ്പോൾ കുഞ്ഞ് പുലയച്ചാളയിൽ അവരോടൊപ്പം കഞ്ഞി കുടിച്ചതിനാൽ അവൾ ഭ്രഷ്ടയായി. പ്രായമായപ്പോൾ കല്ലേൻ പുലയൻ്റെ മകൻ തന്നെ അവളെ വിവാഹം ചെയ്തു. അവർക്ക് ജനിച്ച മകനാണ് വിരുന്തൻ. വിരുന്തൻ മഹാമന്ത്രവാദിയും ധീരനുമായിരിന്നു. ആർക്കുമാർക്കും ഒഴിപ്പിക്കാനാവാത്ത മൂത്തേടം തമ്പുരാൻ്റെ ആധിയും പിരാന്തും തൻ്റെ മന്ത്ര ശക്തി കൊണ്ട് മാറ്റി അവൻ പേര് നേടി. വിരുന്തൻ കുരിക്കളെ മരണാനന്തരം വെള്ളൂർ കുരിക്കൾ തെയ്യമായി പുലയർ ആരാധിക്കുന്നു.

പുലയ സമുദായം കെട്ടിയാടുന്ന തെയ്യമാണിത്. വെള്ളൂർ വിരുന്തൻ തെയ്യം എന്നും ഈ തെയ്യത്തെ വിളിക്കുന്നു

ചോരക്കട്ടി ഭഗവതി, പുലയവംശവീരനായ പുലിമറഞ്ഞ തൊണ്ടച്ചൻ, വെള്ളൂർ വിരുന്തൻ, വീരപൂർവികരായ പനയാർ കുരിക്കൾ, മരുതിയോടൻ കുരിക്കൾ, ചോരക്കളത്തിൽ ഗുരുനാഥൻ, ചിറ്റോത്ത് കുരിക്കൾ, കോയി കുരിക്കൾ ഉതിരച്ചാമുണ്ഡി , ഉച്ചാർഗുളികൻ, ഉച്ചാർ പൊട്ടൻ, കരിഞ്ചാമുണ്ഡി , കലിയൻ, കലിച്ചി , കാരണോൻ, കാലിച്ചാൻ, കുഞ്ഞാർ കുറത്തി , കല്ലന്താറ്റുഭഗവതി , തമ്പുരാട്ടി , തിരുവപ്പൻ, കുട്ടിച്ചാത്തൻ, പടമടക്കി, ഈറ്റുമൂർത്തി തു ടങ്ങി 'ഒന്നൂറേ നാല്പതു' തെയ്യങ്ങളുണ്ടിവർക്ക് .

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848